വൈക്കം: വേമ്പനാട്ടുകായലിൽ കരിമീൻ വർധനവിനായി 25,000 കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഉൾനാടൻ ജലാശയത്തിലെ മത്സ്യസമ്പത്തിന്റെ സംയോജിത പരിപാലന പദ്ധതിയുടെ ഭാഗമായി വൈക്കം ബോട്ടുജെട്ടിക്ക് സമീപമാണ് കരിമീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ് മത്സ്യക്കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.
നഗരസഭാ കൗൺസിലർ സിന്ധു സജീവൻ അധ്യക്ഷത വഹിച്ചു.ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണകുമാരി, നഗരസഭാ കൗൺസിലർമാരായ എൻ. അയ്യപ്പൻ, രാജശ്രീ, പി.ഡി. ബിജിമോൾ, ഫിഷറീസ് ഉദ്യോഗസ്ഥരായ രശ്മി പി. രാജൻ, സി.എ. അഞ്ജലിദേവി, ബി. ആർഷ, പി.എ. ജിഷ്ണു, സി.ബി. വിപിൻ, വൈക്കം മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ വി.എസ്. പ്രിയാമോൾ, അക്വാകൾച്ചർ കോ-ഓർഡിനേറ്റർ, പ്രമോട്ടർമാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.